Thursday, April 25, 2024
indiaNews

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹമിപ്പോള്‍.കൊവിഡ് രോഗം ഭേദമായെങ്കിലും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ടാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില പൂര്‍വ്വസ്ഥിതിയിലെത്തുന്നതുവരെ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.മന്ത്രിയെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാന്‍ അതാണ് നല്ലതെന്നാണ് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശം.എയിംസ് ആശുപത്രിയിലെ ‘കാര്‍ഡിയോ ന്യൂറോ ടവറി’ലാണ് അമിത് ഷായെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് രണ്ടാം തിയതിയാണ് ഷായ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്.