Tuesday, April 23, 2024
keralaNewspolitics

കെ.കെ.രമയ്‌ക്കെതിരായ പരാമര്‍ശം വീണ്ടും നിയമസഭയിലുയര്‍ത്തി പ്രതിപക്ഷം.

കെ.കെ.രമയ്‌ക്കെതിരായ പരാമര്‍ശം വീണ്ടും നിയമസഭയിലുയര്‍ത്തി പ്രതിപക്ഷം. ഇത് ദുര്യോധനന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. പുരോഗമന ആശയങ്ങളുള്ള കേരളത്തിന്റെ നിയമസഭയല്ല ഇത്. കെ.കെ.രമയ്‌ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ആവശ്യം പരിശോധിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മറുപടി നല്‍കി.

വിവാദ പരാമര്‍ശം നടത്തിയ എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. സഭ വെട്ടിച്ചുരുക്കാനുള്ള നീക്കം ഒഴിവാക്കാന്‍ തന്ത്രപരമായ നീക്കമാണ് പ്രതിപക്ഷം നടത്തിയത്. സഭാ നടപടികളോട് സഹകരിച്ച് പ്രതിഷേധിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍, പ്ലക്കാര്‍ഡ് ഒഴിവാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയാറായില്ല.