Thursday, April 25, 2024
keralaNews

കെഎസ്ആര്‍ടിസിയുടെ പമ്പ-നിലയ്ക്കല്‍ ഒരു ദിവസത്തെ വരുമാനം 61,04997 രൂപ.

കെഎസ്ആര്‍ടിസിയുടെ പമ്പ-നിലയ്ക്കല്‍ ഒരു ദിവസത്തെ മാത്രം വരുമാനം 61,04997 രൂപ.ചെയിന്‍ സര്‍വീസില്‍ ശനിയാഴ്ച യാത്ര ചെയ്തത് 1,35,040 തീര്‍ഥാടകര്‍. ചെയിന്‍ സര്‍വീസിലൂടെ ഇതുവരെ കിട്ടിയത് 4.5 കോടി രൂപ.ആകെ 169 ബസാണ് ചെയിന്‍ സര്‍വീസിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ 8 എണ്ണം തകരാറിലാണ്.ശനിയാഴ്ച 161 ബസാണ് പമ്പനിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ ഓടാന്‍ ഉണ്ടായിരുന്നത്. 1837 ട്രിപ്പ് ഓടിച്ചാണ് ഇത്രയും വലിയ വരുമാനം ഉണ്ടാക്കിയത്. പമ്പ-നിലയ്ക്കല്‍ ദൂരം 22 കിലോമീറ്റര്‍.എസി ബസിന് 80 രൂപയും നോണ്‍ എസി ബസിന് 50 രൂപയുമാണ് നിരക്ക്. ഇന്നലെവരെ നിലയ്ക്കലില്‍നിന്നു പമ്പയിലേക്ക് 7799, പമ്പയില്‍നിന്നു നിലയ്ക്കലിലേക്ക് 7785 എന്നിങ്ങനെ ട്രിപ്പുകള്‍ ഓടിച്ചു.ലോഫ്‌ലോര്‍ എസി, നോണ്‍ എസി ബസുകള്‍ മാത്രമാണ് ഇവിടെ ചെയിന്‍ സര്‍വീസിന് എത്തിച്ചിട്ടുള്ളത്.ഇതില്‍ കണ്ടക്ടറില്ല. നിലയ്ക്കല്‍, ത്രിവേണി എന്നിവിടങ്ങളിലെ കൗണ്ടറുകളില്‍ നിന്നു ടിക്കറ്റ് എടുത്തുവേണം ബസില്‍ കയറാന്‍. കെഎസ്ആര്‍ടിസി വരുമാനത്തില്‍ വലിയനേട്ടം ഉണ്ടാക്കിയെങ്കിലും കുത്തിനിറച്ച് തീര്‍ഥാടകരെ കയറ്റി പോകുന്നതിനെപ്പറ്റി വ്യാപകമായ ആക്ഷേപമുണ്ട്. തിരക്കു നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ സ്ത്രീകളും പ്രായമായവരും ബസില്‍ കയറാന്‍ ബുദ്ധിമുട്ടുകയാണ്.