Thursday, March 28, 2024
AgricultureLocal NewsNews

കൃഷി ഭവൻ അറിയിപ്പ്

ഓണത്തോടനുബന്ധിച്ചു കൃഷി ഭവന്റെ നേതൃത്വത്തിൽ “ഓണ സമൃദ്ധി” എന്ന പേരിൽ ഓണ വിപണി ഓഗസ്റ്റ് 17,18,19,20 തീയതികളിൽ ചാലക്കുഴി ബിൽഡിംഗിൽ വച്ചു നടത്തപ്പെടുന്നു. നിലവിലെ മാർക്കറ്റ് വിലയെക്കാൾ 10% വില കൂട്ടി കർഷകർക്ക് നൽകിക്കൊണ്ട് സംഭരിക്കുന്ന നാടൻ പച്ചക്കറികളും, നാടൻ വാഴക്കുല, കാച്ചിൽ, ചേമ്പ്, ചേന, ഇഞ്ചി, തുടങ്ങി എല്ലാ ഉത്പന്നങ്ങളും 30% വിലക്കുറവിലാണ് വില്പന നടത്തുന്നത്. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കുക, വിപണി യിൽ വില പിടിച്ചുനിർത്തി ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ.

നാടൻ പച്ചക്കറികളും, നാടൻ വാഴക്കുല, കാച്ചിൽ, ചേമ്പ്, ചേന, ഇഞ്ചി തുടങ്ങിയ സ്വന്തം ഉൽപ്പന്നങ്ങൾ കൃഷി ഭവന്റെ വിപണിയിൽ വിൽക്കാൻ ആഹ്രഹിക്കുന്നവർ ഇനവും തൂക്കവും സഹിതം ഓഗസ്റ്റ് 13 ന് 11 മണിക്ക് മുമ്പായി കൃഷി ഭവനിൽ അറിയിക്കേണ്ടതാണ്.