Saturday, April 20, 2024
keralaNews

കാളകെട്ടിയിലെ നന്ദികേശന്‍ അവശതയില്‍.

ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ കാളകെട്ടിയിലെ നന്ദികേശന്‍ അവശതയില്‍.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നില്‍ക്കുന്നതിനിടയില്‍ താഴെ വീണതായും,ആഹാരം കഴിക്കാതെയും,മൂത്രമൊഴിക്കാനും ഏറെ ബുദ്ധിമുട്ടുന്നതായും നന്ദികേശനെ പരിപാലിക്കുന്ന വള്ളിപ്പറമ്പില്‍ വീട്ടില്‍ സുലോചന പറഞ്ഞു.

നന്ദികേശനും സുലോചനയും (ഫയല്‍ ചിത്രം)
നന്ദികേശനും വേണ്ടി കഴിഞ്ഞദിവസം നടന്ന പൂജ.

പ്രകൃതിയിലുണ്ടാകുന്ന ദുരന്തങ്ങളെ സംബന്ധിച്ച് മുന്‍കൂട്ടി സൂചന നല്‍കുന്ന പ്രത്യേകതയിലൂടെയാണ് നന്ദികേശന്‍ ഇതിനോടകം പ്രസിദ്ധനായത്.സംസ്ഥാനത്ത് ചില ക്ഷേത്രങ്ങളില്‍ തീപിടിച്ചതും,കൊറോണയുടെ വരവും , പ്രകൃതിക്ഷോഭങ്ങളുമെല്ലാം നന്ദികേശര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രകടമാക്കിയിരുന്നതായും സുലോചന പറഞ്ഞു.

12 വയസ്സുള്ള നന്ദികേശനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളെകെട്ടി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ നിന്നുമാണ് ലഭിച്ചത്.നന്ദികേശന്റെ ഈ പ്രത്യേകത അറിഞ്ഞ് പല പ്രമുഖരും കാളകെട്ടിയിലെത്തിയിരുന്നു.ഒരാഴ്ച മുമ്പ് ചെറിയ ക്ഷീണം തോന്നിയ നന്ദികേശന് ഡോക്ടര്‍മാരെത്തി മരുന്നുകള്‍ നല്‍കിയെങ്കിലും ക്ഷീണം പൂര്‍ണമായി ഭേദമായില്ലെന്നും സുലോചന പറഞ്ഞു.എന്നാല്‍ നന്ദികേശന് ഉണ്ടായിരിക്കുന്ന ഈ അവശത പ്രകൃതിയില്‍ മറ്റൊരു ദുരിതത്തിന് വഴിതെളിച്ചേക്കാമെന്ന സൂചനയാണെന്നും സുലോചന പറയുന്നു.നന്ദികേശന്റെ അനുഗ്രഹം വാങ്ങുന്നതിനായി നിരവധി ഭക്തജനങ്ങളാണ് സുലോചനയുടെ വീട്ടില്‍ എത്തുന്നത്.നന്ദികേശനില്‍ ഉണ്ടാവുന്ന ശാരീരിക ഭാവമാറ്റങ്ങള്‍ സുലോചനയുടെ ശരീരത്തും വരുന്നതായും അവര്‍ പറഞ്ഞു. നന്ദികേശനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് സുലോചന.നന്ദികേശനുവേണ്ടി പൂജകളും -വഴിപാടുകളും നടത്തി പ്രാര്‍ത്ഥനയിലാണ് അവര്‍ .