Thursday, April 25, 2024
keralaNews

കറിക്കാട്ടൂരിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി. 

എരുമേലി: കറിക്കാട്ടൂരിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി
എക്സൈസ് കണ്ടെത്തി.കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ കരിക്കാട്ടൂർ കരയിൽ താവൂർ വീട്ടിൽ  ജോമോൻ എന്നയാളുടെ പുരയിടത്തിൽ നിന്നും 226cm വലുപ്പമുള്ള വളർന്ന് പാകമായ കഞ്ചാവ് ചെടിയാണ്  കണ്ടെത്തിയത്.
 സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ഓണത്തോടനുബന്ധിച്ച് മുക്കട ,ചാരുവേലി, കൊന്നക്കുളം, കറിക്കാട്ടൂർ  ഭാഗങ്ങളിൽ  രാത്രിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത് .എരുമേലി എക്സൈസ് റേഞ്ച് ഇൻസ്പെക്ട്ടറുടെ അധിക ചുമതല വഹിക്കുന്ന പൊൻകുന്നം സർക്കിൾ ഇൻസ്പക്ട്ടർ  കെ.വി സുരേഷിന്റെ നേതൃത്വത്തിലുള്ള നടന്ന റെയ്ഡിൽ എരുമേലി റേഞ്ച് ഓഫീസിലെ എ ഇ  ഐ ഫെമിൻ ജി, പി ഒ – രമേശ് സി ആർ , ഷിനോ പി എസ് , സി ഇ ഒ സമീർ റ്റി . എ , തോമസ് റ്റി. പി , വനിത ഓഫീസർ ആര്യാ പ്രകാശ് എന്നിവർ പങ്കെടുത്തു.