Friday, March 29, 2024
keralaNews

കരിപ്പൂര്‍ വിമാനാപകടം ; അടിയന്തര ഇടക്കാല നഷ്ടപരിഹാരവുമായി എയര്‍ഇന്ത്യ.

അടിയന്തര ഇടക്കാല നഷ്ടപരിഹാരവുമായി എയര്‍ഇന്ത്യ.കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കാണ് ആദ്യഘട്ട നഷ്ടപരിഹാരം. 55 പേര്‍ക്ക് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി.മരിച്ചവരില്‍ 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് 10 ലക്ഷംരൂപയും 12 വയസ്സിനു താഴെയുള്ളവര്‍ക്ക് അഞ്ചുലക്ഷവുമാണ് നല്‍കുക. യാത്രക്കാര്‍ നല്‍കിയ വിലാസത്തില്‍നിന്നാണ് ബന്ധുക്കളെ കണ്ടെത്തുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓഗസ്റ്റ് ഏഴിനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ഇതുവരെ 21 പേര്‍ മരിച്ചു. മരിച്ച നാലുകുട്ടികള്‍ 12 വയസ്സിനു താഴെയുള്ളവരാണ്. പരിക്കേറ്റവരില്‍ 25 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരുടെ ചികിത്സാച്ചെലവുകളും എയര്‍ഇന്ത്യയാണ് വഹിക്കുന്നത്.