Saturday, April 20, 2024
keralaNews

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടി 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 849 ഗ്രാം സ്വര്‍ണവും പാനൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1,867 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.