Thursday, April 18, 2024
indiakeralaNews

ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പൂക്കള്‍ കൊണ്ടുവരാന്‍ അനുമതി.

 

കൊറോണ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച്കൊണ്ട് ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പൂക്കള്‍ കൊണ്ടുവരാന്‍ അനുമതി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നും പൂക്കള്‍ കൊണ്ടുവരരുതെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ ഉത്തരവാണ് ചീഫ് സെക്രട്ടറി തിരുത്തിയത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പൂ കൊണ്ടുവരുന്ന കൂട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണമെന്നും ഇടകലര്‍ന്ന് കച്ചവടം നടത്തരുത് ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. കൊറോണയെ പേടിച്ച് നേരത്തെ പൂക്കള്‍ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു എന്നാല്‍ പച്ചക്കറികള്‍ കൊണ്ടുവരാന്‍ അനുവാദമുള്ളപ്പോള്‍ പൂക്കള്‍ക്ക് മാത്രം എന്താണ് അനുമതി നിഷേധിക്കുന്നതെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനം മാറ്റിയത്.