Friday, March 29, 2024
EntertainmentkeralaNews

ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ ചിരിപ്പിക്കാനായി ദിലീപ് മിനിസ്‌ക്രീനില്‍ എത്തുന്നു.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദിലീപ് ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ ചിരിപ്പിക്കാനായി താരം മിനിസ്‌ക്രീനില്‍ എത്തുകയാണ്.
ഓണം സ്‌പെഷ്യല്‍ പരിപാടിയായ ‘മ’ കോമഡി മാമാങ്കം എന്ന് പരിപാടിയിലുടെയാണ് ജനപ്രിയനായകന്‍ പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ എത്തുന്നത്. ദിലീപ് മാത്രമല്ല, നടനോടൊപ്പം വന്‍ താരനിരാണ് പരിപാടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഷോയില്‍ എത്തുന്നത്. ഓഗസ്റ്റ് 14, 15 തീയതികളിലാണ് ‘മ’ കോമഡി മാമാങ്കം സംപ്രേക്ഷണം ചെയ്യുന്നത്. പരിപാടിയുടെ പ്രെമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തിലുള്ള ഷോ കളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു താരം. ദിലീപിന്റെ തിരിച്ചു വരവായിരിക്കും ഈ ഷോയെന്നാണ് പ്രെമേ വീഡിയോ നല്‍കുന്ന സൂചന. മിനിസ്‌ക്രീനലേയ്ക്കുള്ള നടന്റെ തിരിച്ചു വരവ് പ്രേക്ഷകര്‍ ആഘോഷമാക്കിയിട്ടുണ്ട്. പരിപാടിയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.