Saturday, April 20, 2024
NewsSports

ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍.

ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി.സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെയാണ് യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നത്.നവംബര്‍ പത്തിനാണ് ഫൈനല്‍. ഐ.പി.എല്‍ സ്‌പോണ്‍സറായി ചൈനീസ് ബ്രാന്‍ഡായ വിവോ തുടരും. കൊവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ നാളെ ഫ്രാഞ്ചൈസികളുമായി യോഗം ചേരും.
ഒരു ടീമില്‍ പരമാവധി 24 കളിക്കാരാവും ഉണ്ടാകുക. 10 ദിവസം രണ്ടു മത്സരങ്ങള്‍ വീതം നടക്കും.പകല്‍ മത്സരം ഉച്ചക്ക് ശേഷം 3:30 ന് തുടങ്ങാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. അന്താരാഷ്ട്ര വിമാന സര്‍വീസിന് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ട്വന്റി 20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐ.പി.എല്‍ നടത്താനുള്ള നീക്കം ബി.സി.സി.ഐ സജീവമാക്കിയത്.

Leave a Reply