Wednesday, April 24, 2024
keralaNews

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന്‍ നാളെ മൊഴി നല്‍കും

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മൊഴി നല്‍കാനായി നാളെ ഹാജരാകാന്‍ പരാതിക്കാരനായ നമ്പി നാരായണന് സിബിഐ അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കി.ദില്ലിയില്‍ നിന്നുള്ള സിബിഐ അന്വേഷണ സംഘത്തിനാണ് മൊഴി നല്‍കുക. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേരളത്തില്‍ എത്തുമെന്ന് സൂചനയുണ്ട്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായേക്കുമെന്നാണ് വിവരം.

ഇതിനിടെ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ദില്ലി സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായി എത്തിയത്. അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ഡിഐജി സന്തോഷ് ചാല്‍ക്കേ ഇന്ന് എത്തും. തിരുവനന്തപുരം സിബിഐ ഓഫീസിലായിരിക്കും പ്രവര്‍ത്തനം. പ്രതിയാക്കപ്പെട്ടവര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കും.