Thursday, April 25, 2024
NewsSportsworld

ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം ഇന്ന് മുതല്‍

ദുബായ്: ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. 15-ാമത് ഏഷ്യാകപ്പാണ് നടക്കാനിരിക്കുന്നത്. രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.

രണ്ടു ഗ്രൂപ്പുകളിലായി ആറു ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് രണ്ടിലെ മത്സരമാണ് ഇന്ന് ആദ്യം നടക്കുന്നത്. ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഒപ്പം ബംഗ്ലാദേശുമാണ് ഗ്രൂപ്പിലുള്ളത്. രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഹോങ്കോംഗുമുളളത്.

ദാസുന്‍ ഷനാകയാണ് ശ്രീലങ്കയുടെ നായകന്‍, ചരിത് അസാലങ്ക, അഷേന്‍ ബന്ദാര, ദിനേഷ് ചാന്ദിമാല്‍, വാനിന്ദു ഹസാരങ്ക, ധനഞ്ജയ ചാന്ദിമാല്‍, നുവാനിദു ഫെര്‍ണാണ്ടോ, ധാനുഷ്‌ക ഗുണതിലകെ, പ്രവീണ്‍ ജയവിക്രമ, ചാമിക കരുണരത്നേ, പ്രമോദ് മധുഷാന്‍, ദില്‍ഷന്‍ മധുഷനാകാ, കുസാല്‍ മെന്‍ഡീസ്, പാതുന്‍ നിസ്സാന്‍ക, മതീഷാ പതിരാന, ഭാനുക രജപക്സെ, മഹേഷ് തീക്ഷണ, ജെഫ്രി വാന്‍ഡാര്‍സേ, ദുഷ്മാന്ത ചമീര എന്നിവരാണ് ശ്രീലങ്കന്‍ ടീമിലുള്ളത്.

മികച്ച നായകനായ മുഹമ്മദ് നബിയാണ് അഫ്ഗാനെ ഇത്തവണയും നയിക്കുന്നത്. നജീബുള്ള സദ്രാനാണ് ഉപനായകന്‍. മികച്ച സ്പിന്നറായ റഷീദ് ഖാന്‍, അഫ്സര്‍ സസായി, അഹമ്മദുള്ള ഓമാര്‍സി, ഫറീദ് അഹമ്മദ്, ഫസല്‍ഹഖ് ഫറൂഖി, ഹഷ്്മത്തുള്ള ഷഹ്സാദി, ഹറാത്തുള്ള സസായ്, ഇബ്രാഹിം സാദ്രാന്‍, കരീം ജാനത്, മുജീബ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, രഹ്‌മാനുള്ള ഗുര്‍ബാസ്, സാമിയുള്ള ഷിന്‍വാരി എന്നിവരാണ് അഫ്ഗാന്‍ നിരയിലുള്ളത്.