Friday, March 29, 2024
keralaNews

ഏലപ്പാറയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി ; രണ്ടു യുവാക്കളെ കാണാതായി.

 

ഏലപ്പാറ – വാഗമണ്‍ റോഡില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. കാറില്‍ ഉണ്ടായിരുന്ന രണ്ടു യുവാക്കളെ കാണാതായതായാണ് റിപ്പോര്‍ട്ട്. ഏലപ്പാറ- വാഗമണ്‍ റൂട്ടിലാണ് നിര്‍ത്തിയിട്ടിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയത്. യുവാക്കളുടെ മൊബൈല്‍ ഫോണുകള്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ്. സംഭവം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.
പ്രദേശവാസികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയതായി സംശയമുണ്ട്. രാത്രി വൈകിയതിനാല്‍ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ അവസാനിപ്പിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പുലര്‍ച്ചെ തെരച്ചില്‍ ആരംഭിക്കുമെന്ന് ഫയര്‍ഫോഴ്‌സ് സംഘം അറിയിച്ചു.

Leave a Reply