Friday, March 29, 2024
indiaNewspolitics

ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ നാലാംസ്ഥാനം സ്വന്തമാക്കി നരേന്ദ്രമോദി

 

ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനം മോദിജിക്കാണ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി എന്ന വിശേഷണവും മോദി സ്വന്തമാക്കി.അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു മുമ്പ് ഈ സ്ഥാനത്തുണ്ടായിരുന്നത്.

രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രി മോദി രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി മോദി തന്റെ ഏഴാമത്തെ സ്വാതന്ത്ര്യ ദിന സന്ദേശമാവും ചെങ്കോട്ടയില്‍നിന്ന് നല്‍കുക. രാജ്യത്തിന്റെ 14ാമത്തെ പ്രധാനമന്ത്രിയായി 2014 മെയ് 26നാണ് നരേന്ദ്ര മോദി അധികാരമേല്‍ക്കുന്നത്. 2019 മെയ് 30 ന് രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലേറിയത് .

Leave a Reply