Friday, April 26, 2024
keralaNews

എസ്പി ബാലസുബ്രഹ്മണ്യത്തിന് എക്‌മോ ചികില്‍സ ആരംഭിച്ചു.

 

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് എക്‌മോ (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) ചികില്‍സ ആരംഭിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാല്‍ ഓക്‌സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും, ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയില്‍ ഇതേ ചികില്‍സ നല്‍കിയിരുന്നു.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണ്. അദ്ദേഹം വിദഗ്ധ ആരോഗ്യ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണെന്നും ചെന്നൈ എംജിഎം ആശുപത്രി അധികൃതര്‍ അറിയിച്ചു. എസ്പിബിക്ക് വേണ്ടി സിനിമ മേഖലയില്‍ ഉള്ളവര്‍ പ്രാര്‍ത്ഥനാ ചടങ്ങ് നടത്തും. ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന പ്രാര്‍ത്ഥനയില്‍ എആര്‍ റഹ്മാന്‍, ഭാരതിരാജ, കമല്‍ഹാസന്‍, രജനികാന്ത്, ഇളയരാജ തുടങ്ങിയവര്‍ പങ്കെടുക്കും.കൊവിഡ് സാഹചര്യത്തില്‍ ഓരോരുത്തരും അവരുടെ വീടുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കുക.