Friday, April 19, 2024
keralaLocal NewsNews

എരുമേലി ഗ്രാമപഞ്ചായത്തില്‍ പ്രകടനവും,പ്രതിഷേധ യോഗവും നടത്തി.

എരുമേലി ഗ്രാമപഞ്ചായത്തിലെ അസ്സിസ്റ്റന്റ് എഞ്ചിനീയറും, KGOA ജില്ലാ കൗൺസിൽ അംഗവുമായ M.നവമി യെ ഔദ്യോഗിക മുറിയിൽ പൂട്ടിയിടുകയും,ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും, സ്ത്രീത്വത്തെ അപമാനിക്കും വിധം  അശ്ലീല വാക്കുകൾ ഉപയോഗിച്ച്  ആക്ഷേപിച്ച്  സംസാരിക്കുകയും ചെയ്ത  പഞ്ചായത്തിലെ 20 ാം വാർഡിൽ നിന്നുള്ള കോൺഗ്രസ്സ്  അംഗം P.H.നാസറുദ്ദീനെ ( നാസർ പനച്ചിയിൽ) അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് FSETO നേതൃത്വത്തിൽ എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രകടനവും,പ്രതിഷേധ യോഗവും നടത്തി.പഞ്ചായത്ത് അംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടപടികൾ വെെകുകയാണ്. പ്രതിഷേധ യോഗം KGOA ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.KGOA സംസ്ഥാന കമ്മറ്റിയംഗം K.പ്രവീൺ,KGOA ജില്ലാ ജോയിന്റ് സെക്രട്ടറി N.P.പ്രമോദ് കുമാർ,NGO യൂണിയൻ ജില്ലാ വെെസ് പ്രസിഡന്റ് S.അനൂപ്, KGOA ഏരിയാ സെക്രട്ടറി ഷെമീർ V.മുഹമ്മദ് എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.NGO യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡന്റ് K.C.പ്രകാശ് കുമാർ,സെക്രട്ടറി S.രാജി,KGOA ജില്ലാ സെക്രട്ടറിയേറ്റംഗം T.S.അജിമോൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ P.S.സതീഷ് കുമാർ,അനീഷ് മാനുവൽ എന്നിവർ പ്രകടനത്തിനും,യോഗത്തിനും നേതൃത്വം നൽകി. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് ഓഫീസ് പ്രവർത്തനം ഉച്ചവരെ തടസ്സപ്പെട്ടു. അക്രമം കാട്ടിയ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്യും വരെ സമര പരിപാടികൾ തുടരുമെന്ന് FSETO അറിയിച്ചു.