Thursday, March 28, 2024
keralaLocal NewsNews

എരുമേലിയിൽ സി എഫ് എൽ ടിസി നിർത്തി. 

എരുമേലി: കോവിഡ് ബാധിതരെ ചികിൽസിപ്പിക്കാനായി ആരംഭിച്ച എരുമേലിയിലെ  സി എഫ് എൽ ടിസി നിർത്തി.എൻ.ആർ എച്ച് ഡോക്ടർമാരേയും മറ്റ് സ്റ്റാഫിനേയും തിരികെ വിളിക്കുകയും,കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും ചെയ്തതോടെയാണ്  കിടത്തി ചികിത്സിക്കാനുള്ള സംവിധാനം നിർത്തിയത്. എന്നാൽ ഡി സി സിയായി പ്രവർത്തിക്കുമെന്നും കോവിഡ്  നോഡൽ ഓഫീസർ പ്രമോദ് പറഞ്ഞു.ഒരു ഡോക്ടർ,മൂന്ന് സ്റ്റാഫ് നേഴ്സുമാരാണുണ്ടായിരുന്നത്. ഇന്നലെ നാല് പേരാണ് കോവിഡ് ബാധിച്ച് ഇവിടെ എത്തിയത്.എന്നാൽ വീടുകളിൽ 100 ലധികം പേർ കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് ബാധിതർക്ക് വീടുകളിൽ സൗകര്യമില്ലെങ്കിൽ ഡിസിസിയിൽ  വന്ന് കിടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ സി എഫ് എൽ ടിസി നിർത്തലാക്കിയതോടെ  കോവിഡ് ബാധിതരായ സാധാരണക്കാർ കടുത്ത ദുരിതത്തിലാകുമെന്നും നാട്ടുകാരും പറയുന്നു.