Friday, April 19, 2024
Local NewsNews

എരുമേലിയിൽ മെഗാ  ശുചീകരണം നാളെ

എരുമേലി: മാലിന്യമുക്ത നവകേരളം സംസ്ഥാന സർക്കാർ  പദ്ധതിയുടെ ഭാഗമായി എരുമേലി   ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ  മെഗാ ശുചീകരണം നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുചീകരണ പൂഞ്ഞാർ എംഎൽഎ അഡ്വ.  സെബാസ്റ്റ്യൻ  കുളത്തുങ്കൽ  ഉദ്ഘാടനം ചെയ്യും.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  അധ്യക്ഷത വഹിക്കും. ശുചീകരണത്തിന് ശേഷം 11. 30 ഓടെ എരുമേലി പുത്തൻവീട് ഗ്രീൻഫീൽഡ് മൈതാനിൽ നടക്കുന്ന പൊതുസമ്മേളനം  പത്തനംതിട്ട എംപി ആന്റോ ആൻറണി ഉദ്ഘാടനം ചെയ്യും. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി അധ്യക്ഷത വഹിക്കും. പരിപാടിയിൽ വിവിധ സാംസ്കാരിക സംഘടന പ്രതിനിധികൾ , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുക്കും.