Friday, April 19, 2024
indiaNews

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നാമനിര്‍ദ്ദേശ പത്രിക നാളെ സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് മുര്‍മു രാജ്യ തലസ്ഥാനത്ത് എത്തിയത്. എന്‍ഡിഎയുടെ മുതിര്‍ന്ന നേതാക്കളെ മുര്‍മു ഇന്നു കാണാന്‍ തീരുമാനിച്ചതായും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.നാമനിര്‍ദ്ദേശപ്രത്രികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് തയ്യാറാക്കുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും മുന്നേ ഇന്നു തന്നെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി മുര്‍മു ഇന്നുതന്നെ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.നാമനിര്‍ദ്ദേശ പത്രികയില്‍ നിര്‍ദ്ദേശകരെയും പിന്തുങ്ങുന്നവരെയും ഉള്‍പ്പെടെ തീരുമാനിച്ചു കഴിഞ്ഞു. ബിജു ജനതാദളിന്റെ സസ്മിത് പാത്രയാണ് നാമനിര്‍ദ്ദേശത്തെ പിന്താങ്ങുന്നത്. ന്യൂഡല്‍ഹിയിലെത്തിയ ദ്രൗപതി മുര്‍മു ഒഡീഷ ഭവനിലാണ് ഇന്ന് താമസിക്കുന്നത്.