Thursday, March 28, 2024
keralaNews

ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കരുത്; നിര്‍ദേശം

അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം. കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സ്വീകരിക്കാമോ എന്ന ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവന്നത്. കോവിഷീല്‍ഡിന്റേയും, കോവാക്‌സീന്റേയും കമ്ബനികള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഗുരുതര അലര്‍ജിയുള്ളവര്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പെടുക്കരുത് എന്ന മുന്നറിയിപ്പ് നല്‍കിയത്.ഏതെങ്കിലും മരുന്ന്, ഭക്ഷണം, വാക്‌സീന്‍ എന്നിവയോട് അലര്‍ജിയുള്ളവര്‍ക്കായാണ് മുന്‍കരുതല്‍ നിര്‍ദേശം. അനാഫിലാസിസ് പോലുള്ള ഗുരുതര അലര്‍ജിയുള്ളവര്‍ കോവിഡ് വാക്‌സീന്‍ എടുക്കരുത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെ കൂടാതെ ഉടന്‍ ഗര്‍ഭം ധരിക്കാന്‍ പദ്ധതിയുള്ളവരും വാക്‌സിന്‍ സ്വീകരിക്കുന്നതിനു മുന്‍പ് വാക്‌സിനേറ്ററുടെ അഭിപ്രായം തേടണം.പ്രതിരോധശേഷി അമര്‍ച്ച ചെയ്യുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരും പ്രതിരോധശേഷി കുറവുള്ളവരും കോവാക്‌സീന്‍ എടുക്കരുതെന്നാണ് മുന്നറിയിപ്പ്. കീമോതെറാപ്പി ചെയ്യുന്ന കാന്‍സര്‍ രോഗികള്‍, എച്ച്.ഐ.വി പോസറ്റീവ് ആയ രോഗികള്‍ എന്നിവാണ് പ്രതിരോധശേഷി അമര്‍ച്ച ചെയ്യുന്ന മരുന്നുകള്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത്. ആയതിനാല്‍ ഇവരും ആരോഗ്യ വിദഗ്ദരെ കാണേണ്ടതുണ്ട്.രക്തം കട്ടിയാകുന്ന അവസ്ഥയ്ക്ക് മരുന്ന് കഴിക്കുന്നവര്‍, രക്തസ്രാവ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരും കോവാക്‌സീന്‍ എടുക്കരുത്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ വാക്‌സിനേറ്ററുടെ അഭിപ്രായം തേടിയശേഷം ഫലപ്രദമാണെന്ന് കണ്ടാല്‍ വാക്‌സീന്‍ സ്വീകരിക്കാവുന്നതാണ്. മറ്റ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ ഇരു വാക്‌സീനുകളും എടുക്കരുത്. ആദ്യ ഡോസ് സ്വീകരിച്ചശേഷം കാര്യമായ അലര്‍ജിയുണ്ടായാല്‍ രണ്ടാംഡോസ് ഒഴിവാക്കേണ്ടതാണ്.