Friday, March 29, 2024
keralaNewsObituary

ഇലന്തൂരിലെ നരബലി പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഇലന്തൂര്‍: നാടിനെ നടുക്കിയ അരുംകൊലയായി ഇലന്തൂരിലെ നരബലിയുടെ ആസൂത്രണത്തിന് പിന്നില്‍ ഭഗവല്‍സിംഗിനും കുടുബത്തിനും ഉണ്ടായിരുന്ന ലക്ഷങ്ങളുടെ ബാധ്യതയാണ്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി 2015ല്‍ ഇലന്തൂര്‍ സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്ത 850000 രൂപയുടെ വായ്പ കുടിശിക ഉണ്ട്. ഇലന്തൂരിലെ സ്ഥലവും വീടും ഈട് നല്‍കിയാണ് വായ്പ എടുത്തത്. 2022 മാര്‍ച്ചില്‍ വായ്പ പുതുക്കി എടുത്തു.   ഇതിനു പുറമെ മറ്റു ബാങ്കുകളിലും കുടിശിക ഉണ്ടായിരുന്നതായും സൂചനയുണ്ട്.മറ്റേതെങ്കിലും വിധത്തിലുള്ള കടം ഉണ്ടോയെന്നും അന്വേഷിക്കണമെന്നാണ് പോലീസ് പറയുന്നത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവല്‍ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. രണ്ട് ജില്ലകളിലായി നടന്ന കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ട്. പ്രതികള്‍ സമാനമായ ആസൂത്രണത്തിലൂടെ മറ്റാരെയെങ്കിലും കെണിയില്‍ പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്ന് പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട് അപേക്ഷ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് കൊച്ചിയിലും പരിസരത്തും തെളിവെടുപ്പ് നടത്തുന്നതിനാണ് ആലോചിക്കുന്നതെന്നു പോലീസ് പറയുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരങ്ങള്‍ പണയപ്പെടുത്തിയെന്നു വ്യക്തമായിട്ടുണ്ട്. ഇവ കണ്ടെടുക്കുന്നത് അടക്കമുള്ള നടപടികള്‍ ഇന്നുണ്ടായേക്കും
റോസ് ലി, പത്മ എന്നിവരെയാണ് കൊന്ന് കഴുത്തറുത്ത് നരബലി നടത്തിയത്.