Saturday, April 20, 2024
keralaNewsObituary

ഇലന്തൂരിലെ ആഭിചാര കൊല: പണയം വെച്ച പത്മയുടെ സ്വര്‍ണം കണ്ടെടുത്തു

കൊച്ചി:നാടിനെ നടുക്കിയ ഇലന്തൂരിലെ ആഭിചാര കൊലപാതക കേസില്‍ പത്മയുടെ ശരീരത്തില്‍ നിന്നും അഴിച്ചുമാറ്റിയ സ്വര്‍ണം കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി ഷാഫി പണയം വെച്ച സ്വര്‍ണാഭരണങ്ങളാണ് പോലീസ് കണ്ടെടുത്തത് . കൊലപ്പെടുത്തിയ ശേഷം പത്മത്തിന്റെ ശരീരത്തില്‍ നിന്നും ഷാഫി അഴിച്ചെടുത്ത അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളായിരുന്നു ഇത്.  കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിച്ചുള്ള തെളിവെടുപ്പിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. പത്മയുടെ 39 ഗ്രാം സ്വര്‍ണം പണയം വെച്ച് 1,10,000 രൂപയായിരുന്നു. ഇതില്‍ 40,000 രൂപ ഭാര്യയ്ക്ക് നല്‍കിയെന്നും ഷാഫിയുടെ മൊഴിയുണ്ട്. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി മൂന്ന് പ്രതികളെയും എറണാകുളം പോലീസ് ക്ലബിലെത്തിച്ചിരിക്കുകയാണ്. ഇതിനിടെ കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. ആഭിചാരക്കൊലയ്ക്ക് ഇരകളായ സ്ത്രീകളെ അതിക്രൂരമായാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. റോസ്ലിയുടെ ശരീരം മുഴുവന്‍ കത്തിക്കൊണ്ട് വരഞ്ഞിരുന്നു. പിടഞ്ഞ് മരിക്കുന്നത് ആഭിചാര ക്രിയയുടെ ഫലം വര്‍ധിപ്പിക്കുമെന്ന് വിശ്വസിച്ചാണിത് ചെയ്തത്. നാടിനെ നടുക്കിയ അറും കൊലയുടെ മുഹമ്മദ് ഷാഫിയെ കൂടാതെ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരും പ്രതികളാണ്