Friday, April 19, 2024
keralaNews

ഇരുമ്പൂന്നിക്കര ശിവക്ഷേത്രം കമ്മ്യൂണിറ്റി ഹാളിൻ്റെ നിർമ്മാണ ഉദ്ഘാടനം ചെയ്തു 

എരുമേലി : ഇരുമ്പൂന്നിക്കര ശിവക്ഷേത്രം കമ്മ്യൂണിറ്റി ഹാളിൻ്റെ നിർമ്മാണ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: ശുഭേഷ് സുധാകരൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ 2021 – 22 വാർഷിക പദ്ധതിയിലെ 31 ലക്ഷം രൂപ അനുവദിച്ചാണ്   ആധൂനിക രീതിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നത് .വി.കെ.ശ്രീഹർഷൻ ,അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ,ഗ്രാമപഞ്ചായത്തംഗം പ്രകാശ് പള്ളിക്കുടം, സുരേഷ് ബാബു, വിനീത് പനമൂട്ടിൽ, നസീർ പുത്തൻപുരയ്ക്കൽ ,പ്രഭുലൻ.കെ., മണി മങ്ങാട്ടുകുന്നേൽ,എ.എം  ഭാസ്ക്കരൻ , മുൻ പഞ്ചായത്തംഗം രജനി ചന്ദ്രശേഖരൻ,സന്തോഷ് തോമസ് ,റ്റി.വി.ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.