ഇന്ധനവില വര്‍ദ്ധനവിനെതിരെ; പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തി
മുക്കൂട്ടുതറ :പെട്രോൾ, ഡീസൽ വിലവർധനവിന് എതിരെയും, കേന്ദ്ര സർക്കാർ 15 രൂപ നികുതി കുറച്ചും സംസ്ഥാന സർക്കാർ 10 രൂപ നികുതി കുറച്ചും നൽകണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ റ്റിസിയു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മുക്കൂട്ടുതറ പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ സംഘടിപ്പിച്ചു. ഐഎന്‍ റ്റിസിയു സംസ്ഥാന കമ്മറ്റി അംഗം ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച ധർണ സമരം ഡിസിസി സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. ഐഎന്‍ റ്റിസിയു നേതാക്കളായ KC തോമസ് കണിയാമ്പുഴക്കൽ, സനീഷ് സെബാസ്റ്റ്യൻ, ഈശോ ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു.