Thursday, April 18, 2024
keralaNews

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധന.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധന. അണക്കെട്ടിലെ ജലനിരപ്പ് 2400.80 അടിയായി ഉയര്‍ന്നു.2401 അടിയിലെത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്.5 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ആണ് ഇപ്പോള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.അതേസമയം രാത്രിയില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തരുത് എന്ന കേരളത്തിന്റെ ആവശ്യം ഇന്നലെയും തമിഴ്നാട് അംഗീകരിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെ 9 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി 7200 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്. അധികജലം ഒഴുകി എത്തിയതോടെ പെരിയാറില്‍ ആറടിയോളം ജലനിരപ്പ് ഉയര്‍ന്നു.ജലനിരപ്പ് 142 അടിയായി തന്നെ ക്രമീകരിക്കാനുള്ള ശ്രമമാണ് തമിഴ്നാട് ഇപ്പോഴും തുടരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധന ഉണ്ട്.