Friday, April 19, 2024
keralaNewsObituary

ഇടുക്കിയില്‍ പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

ഇടുക്കി മങ്കുളം വല്യപാറക്കുടി പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. എറണാകുളം നെട്ടൂര്‍ സ്വദേശി അമിത്ത് മാത്യു (17) ആണ് മരിച്ചത്. വീട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കയത്തില്‍ വീഴുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവര്‍ അമിത്തിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരൂര്‍ മേഴ്‌സി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അമിത്. ഇന്നലെയാണ് അമിത് ഉള്‍പ്പെടുന്ന സംഘം മൂന്നാറിലെത്തിയത്. അടിമാലി താലൂക്ക് ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.