Wednesday, April 24, 2024
keralaNews

ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വീണ്ടും കൂറുമാറ്റം.

ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വീണ്ടും കൂറുമാറ്റം. പതിനാറാം സാക്ഷി അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ താല്‍ക്കാലിക വാച്ചര്‍ റസാഖ് കൂറുമാറി. മധുവിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്ന് റസാഖിന്റെ മൊഴി. പതിനഞ്ചാം സാക്ഷിയും കൂറ് മാറിയിരുന്നു. ഇതോടെ മധു വധക്കേസില്‍ തുടര്‍ച്ചയായി കൂറുമാറുന്ന സാക്ഷികളുടെ എണ്ണം ആറായി.