Friday, April 19, 2024
educationindiakeralaNews

അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണം സുപ്രീംകോടതി.

വാര്‍ഷിക പരീക്ഷ നടത്താതെ കോളജ് വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്ക് വിജയിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷാ നടത്തിപ്പ് നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് യുജിസിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഡിഗ്രി അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. രാജ്യത്തെ എല്ലാ സര്‍വകലാശാലകളും അവസാന വര്‍ഷ/ സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.