Friday, April 19, 2024
indiaNewsSports

അര്‍ജന്റീന അടിച്ച് എടുത്തു….

അര്‍ജന്റീനയ്ക്ക് ലോകകപ്പ്   ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി.ലോകപോരാട്ട വേദിയില്‍ അവസാന മത്സരം കളിച്ചുതീര്‍ത്തപ്പോള്‍ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായിലുടെ പൂര്‍ത്തിയാക്കുന്നത്. കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്.നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരേദസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത് കിലിയന്‍ എംബപെ, കോളോ മുവാനി എന്നിവര്‍ മാത്രം. ഫ്രഞ്ച് താരം കിങ്‌സ്ലി കോമന്റെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയന്‍ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.ലോകകിരീത്തില്‍ ലിയോണല്‍ മെസിയുടെ മുത്തം പതിയാനായി ഞാനെന്റെ ജീവിതംപോലും കൊടുക്കാന്‍ തയാറാണ്, അത് നേടാന്‍ അവന് വേണ്ടി മരിക്കാനും. 2021ലെ കോപ അമേരിക്ക സെമിഫൈനലില്‍ കൈക്കരുത്തും മനക്കരുത്തും കൊണ്ട് കൊളംബിയന്‍ താരങ്ങളുടെ മൂന്ന് കിക്കുകള്‍ തട്ടിയകറ്റി, ഫൈനലില്‍ ബ്രസീലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളെ ചെറുത്ത് അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചശേഷമായിരുന്നു സഹതാരങ്ങളുടെ പ്രിയപ്പെട്ട ഡിബു ഇത് പറഞ്ഞത്.

                             ഇപ്പോഴിതാ ലോകകപ്പ് ഫൈനലില്‍ നിര്‍ണായക ഒരു കിക്ക് തടുത്തിട്ട് എക്‌സ്ട്രാ ടൈമില്‍ ഗോളെന്നുറച്ച ഷോട്ട് കാലു കൊണ്ട് തട്ടിയകറ്റി എമിലിയാനോ മാര്‍ട്ടിനെസ് തന്റെ വാക്കു പാലിച്ചിരിക്കുന്നു. രണ്ട് പതിറ്റാണ്ടു നീണ്ട രാജ്യാന്തര കരിയറില്‍ നേടാവുന്നതെല്ലാം നേടിയിട്ടും ഒരു രാജ്യാന്തര കിരീടമില്ലെന്ന മെസിയിലെ വിടവ് കോപയിലൂടെ മായ്ചചു കളഞ്ഞ എമി തന്നെ മെസിയുടെ നെറുകയില്‍ ലോക കിരീടം ചാര്‍ത്തി നല്‍കിയിരിക്കുന്നു. അര്‍ജന്റീന ടീമില്‍ എമിലിയാനോ മെസിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നറിയാന്‍ നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്റീനയുടെ വിജയ നിമിഷത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതിയാവും.

ഷൂട്ടൗട്ടില്‍ ഫ്രഞ്ച് ദുരന്തം

ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് എടുക്കാനെത്തിയത് ഇരു ടീമിലേയും ഏറ്റവും മികച്ച താരങ്ങള്‍. ആദ്യ കിക്കുകള്‍ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും വലയിലെത്തിച്ചതോടെ 1-1. ഫ്രാന്‍സിനായുള്ള കിംഗ്സ്ലി കോമാന്റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അര്‍ജന്റീനയ്ക്ക് 2-1ന്റെ ലീഡായി. പിന്നാലെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാന്‍സിന്റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോണ്‍സാലോ മൊണ്ടൈലിന്റെ ഷോട്ട് അര്‍ജന്റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.

                        പെനല്‍റ്റി ഷൂട്ടൗട്ടിലെ അവസാന കിക്ക് ലക്ഷ്യത്തിലേക്ക് പായിച്ച് ലൗതാരോ മാര്‍ട്ടിനെസ് അര്‍ജന്റീനക്ക് സെമിയിലേക്കുള്ള വഴി തുറന്നപ്പോള്‍ സഹതാരങ്ങള്‍ ഒന്നടങ്കം ഓടിയെത്തി മാര്‍ട്ടിനെസിനെ വാരിപുണര്‍ന്ന് വിജയാഘോഷം നടത്തി. ആ സമയം ഗ്രൗണ്ടിന്റെ മറുവശത്ത് സന്തോഷാധിക്യത്താല്‍ ഗ്രൗണ്ടില്‍ മുഖം പൂഴ്ത്തി കരയുകയായിരുന്നു എമിലിയാനോ. ആ വിജയമിനിഷത്തില്‍ ഗ്രൗണ്ടില്‍ വീണ് വിതുമ്പുന്ന എമിലിയാനോയുടെ അരികിലേക്ക് ഓടിയെത്തിയ ഒരേയൊരാള്‍, അത് മെസിയായിരുന്നു. ഗ്രൗണ്ടിലമര്‍ന്ന എമിയുടെ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് എഴുന്നേല്‍പ്പിച്ച് ആലിംഗനം ചെയ്യുന്ന മെസിയിലുണ്ട് അയാള്‍ അര്‍ജന്റീനക്ക് എത്രമാത്രം പ്രിയപ്പെട്ടവനും പ്രധാനപ്പെട്ടവനുമാണെന്ന്.