Thursday, March 28, 2024
keralaNewsObituary

അമ്മക്കു പിന്നാലെ മകനും യാത്രയായി

കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍, വീടിനുള്ളില്‍ ദൂരുഹ സാഹചര്യത്തില്‍ അമ്മയോടൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മകനും മരിച്ചു. നായരമ്പലം സ്വദേശി പരേതനായ സാജുവിന്റെ മകന്‍ അതുലാണ് മരിച്ചത്. രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അതുലിന്റെ 70 ശതമാനം ശരീര ഭാഗവും പൊള്ളലേറ്റിരുന്നു. അതുലിന്റെ അമ്മ സിന്ധു ഇന്നലെയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടുനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ട് പൊളിച്ചാണ് അകത്ത് കടന്നത്. ശേഷം സിന്ധുവിനെയും അതുലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സിന്ധുവിന ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ഇതിന് തെളിവായി മരിക്കും മുന്‍പ് സിന്ധു സംസാരിച്ചതെന്ന് പറയപ്പെടുന്ന ശബ്ദരേഖ ബന്ധുക്കള്‍ പോലീസിന് കൈമാറി. മരണത്തിന് മുന്‍പ് യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പോലീസിന് ലഭിച്ചത്. സിന്ധു മരിച്ചതിനെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.