Tuesday, April 23, 2024
keralaNewsObituary

അച്ഛന്റെ വിയോഗത്തില്‍ തകര്‍ന്ന മനസ്സുമായി മേഘ പരീക്ഷ എഴുതി.

അച്ഛന്റെ വിയോഗത്തില്‍ തകര്‍ന്ന മനസ്സുമായി മേഘ പരീക്ഷ എഴുതി. വ്യാഴാഴ്ച അഴീക്കലില്‍ വള്ളം മറിഞ്ഞുമരിച്ച ആറാട്ടുപുഴ തറയില്‍ക്കടവ് പുത്തന്‍കോട്ടയില്‍ സുദേവന്റെ ഇളയമകള്‍ മേഘയാണു വെള്ളിയാഴ്ച എന്‍ജിനിയറിങ് പരീക്ഷ എഴുതിയത്.പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജിലെ ബി.ടെക്. സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് മേഘ. ആറാംസെമസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനിയറിങ് പരീക്ഷയായിരുന്നു വെള്ളിയാഴ്ച. അച്ഛന്റെ സഹോദരന്റെ മകന്‍ ഗൗതം കൃഷ്ണയോടൊപ്പമാണ് ആലപ്പുഴ പുന്നപ്ര കാര്‍മല്‍ എന്‍ജിനിയറിങ് കോളേജിലെ പരീക്ഷാഹാളിലെത്തിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വീടിനടുത്തുള്ള കോളേജ് ഓപ്ഷന്‍ നല്‍കിയതിനാലാണ് പുന്നപ്രയിലെ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചത്.ഓര്‍ക്കാപ്പുറത്തുണ്ടായ അച്ഛന്റെ വേര്‍പാടില്‍ മേഘ തളര്‍ന്നുപോയിരുന്നു. എന്നാല്‍, താന്‍ പഠിച്ചു വലിയനിലയിലെത്തണമെന്ന് അച്ഛന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നു മേഘ പറഞ്ഞു.നേരത്തേതന്നെ പാഠഭാഗങ്ങള്‍ പഠിച്ചുതീര്‍ത്തിരുന്നുവെന്നും പരീക്ഷ ഭേദപ്പെട്ടനിലയില്‍ എഴുതിയെന്നും മേഘ പറഞ്ഞു. ആറ്, എട്ട് തീയതികളിലും പരീക്ഷയുണ്ട്.സുദേവന്റെ മൃതദേഹം കായംകുളം ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ മഞ്ജു കുവൈത്തിലാണ്. ഇവര്‍ ശനിയാഴ്ച പുലര്‍ച്ചേയോടെ നാട്ടിലെത്തും. അതിനുശേഷം 10.30-ന് വീട്ടുവളപ്പില്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കും.