Friday, March 29, 2024
indiaNews

അഗ്‌നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രം.

ന്യൂഡല്‍ഹി :അഗ്‌നിപഥ് സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രം. പ്രായപരിധിയില്‍ ആദ്യ ബാച്ചിന് 5 വര്‍ഷത്തെ ഇളവു നല്‍കും. അടുത്ത വര്‍ഷം മുതല്‍ മൂന്നുവര്‍ഷത്തെ ഇളവുണ്ടാകും. അസം റൈഫിള്‍സിലും സിഎപിഎഫുകളിലും (സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ്) പത്തുശതമാനം സംവരണം നല്‍കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

അഗ്‌നിപഥ് സ്‌കീമിനെതിരായ പ്രതിഷേധം എട്ടു സംസ്ഥാനങ്ങളിലേക്കു പടര്‍ന്നപ്പോഴാണ് ആനുകൂല്യങ്ങളുമായി കേന്ദ്രം രംഗത്തെത്തിയത്. നിലവില്‍ അഞ്ച് അര്‍ധ സൈനിക വിഭാഗങ്ങളിലായി 73,000ല്‍ അധികം ഒഴിവുകളുണ്ട്. ബിഎസ്എഫ്, സിആര്‍പിഎഫ്, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സശസ്ത്ര സീമ ബല്‍ (എസ്എസ്ബി), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയിലാണ് ഇത്രയും ഒഴിവുകള്‍.