തിരുവനന്തപുരം :സംസ്ഥാനത്ത് 1,544 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 13,558 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. നേരത്തേ കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാലക്കാട്, കാസര്‍കോട്, തൃശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും കോവിഡ് കേസുകള്‍ കൂടുകയാണെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു. കോവിഡ് കേസുകള്‍ തടയാന്‍ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണു കേന്ദ്രം നിര്‍ദേശം നല്‍കിയത്.