ശബരിമല തീർത്ഥാടനം ;തീർത്ഥാടകർക്ക് ആരോഗ്യ പരിശോധനയുമായി മുക്കൂട്ടുതറ അസ്സീസി ഹോസ്പിറ്റൽ

എരുമേലി:മണ്ഡല – മകരവിളക്ക് കാലത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുമായി സഹകരിച്ച്  മുക്കൂട്ടുതറ അസ്സീസി ഹോസ്പിറ്റൽ തീർത്ഥാടകർക്കായി ആരോഗ്യ പരിശോധന കേന്ദ്രം തുടങ്ങി.പോലീസ് എയ്ഡ് പോസ്റ്റിന് സമീപമുള്ള പരിശോധന കേന്ദ്രം പുണ്യം പൂങ്കാവനം സ്റ്റേറ്റ് നോഡൽ  ഓഫീസർ ഐജി പി വിജയൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു.അയ്യപ്പഭക്തർക്കായി രക്തസമ്മർദ്ദം,  ഓക്സിജൻ ലെവൽ തുടങ്ങി ആരോഗ്യ പരിശോധനയടക്കം വരുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ചടങ്ങിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, എരുമേലി എസ് എച്ച് ഒ പി പി അനിൽകുമാർ, എസ് ഐ ശാന്തി കെ ബാബു, പുണ്യം പൂങ്കാവനം ജില്ലാ കോർഡിനേറ്റർമാരായ അശോക് കുമാർ, ഷിബു എം.എസ്, നവാസ് കെ. ഐ, കെ.എൻ അനീഷ്‌, മറ്റ് പോലീസ് ഉദ്യോഗസ്ഥർ വിവിധ സാംസ്കാരിക സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.