വേലുത്തമ്പിയുടെ പോരാട്ടം പറഞ്ഞ് ചവിട്ട് നാടകത്തിൽ മൗണ്ട് കാർമ്മൽ സ്കൂൾ 

കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന 33 മത് റവന്യു ജില്ലാ കലോത്സവത്തിൽ  ഇത്തവണയും  ചവിട്ട് നാടകത്തിൽ മൗണ്ട് കാർമ്മൻ ഹൈസ്കൂൾ തന്നെ
ഫസ്റ്റ് എ ഗ്രേഡ് നേടി. ബ്രിട്ടീഷുകാരുമായി വേലുത്തമ്പി ദളവ നടത്തിയ  പോരാട്ടവും – ആത്മാഹുതിയും  അവതരിപ്പിച്ചാണ് സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയത്.പത്താം ക്ലാസിലെ എട്ട് പേർ,9 ലെ 2 പേരുമടക്കം 11 അംഗ സംഘമാണ് രാജാവായും മന്ത്രിയും ഭടന്മാരുമായി അഭിനയിച്ചത്.2014 മുതൽ ചവിട്ട് നാടകത്തിൽ ഏഴ് വർഷം ജില്ലാതലത്തിൽ സമ്മാനം വാങ്ങുകയാണ്.പയ്യംപ്പള്ളി തമ്പി ആശാന്റെ നേതൃത്വത്തിലാണ് കുട്ടികൾ ഇത് പഠിച്ചത്.സ്കൂളിലെ ടീച്ചർമാരായ മിനി ജെ.റ്റി,സുഷ ആന്റണി,അജിത കെ കെ  എന്നിവരും ഇവർക്ക് പ്രോത്സാഹനം നൽകുന്നു.