ആലപ്പുഴ :വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.ഹരിപ്പാട് കരുവാറ്റ കണ്ണഞ്ചേരില്‍ പുതുവേല്‍ പ്രശാന്ത്- പ്രസന്ന ദമ്പതികളുടെ മകള്‍ വീണ (14) ആണ് മരിച്ചത്. ശാരീരിക ആസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കുട്ടി കായ കഴിച്ച വിവരം പറഞ്ഞിരുന്നില്ല.
ആശുപത്രിയില്‍ ചികിത്സ നല്‍കി വീട്ടില്‍ അയച്ചു. അടുത്ത ദിവസം സ്ഥിതി മോശമായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വച്ചാണ് കുട്ടി വിഷക്കായ കഴിച്ച വിവരം പറഞ്ഞത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആയാപറമ്പ് എന്‍എസ്എസ് എച്ച്. എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.