റാന്നിയില്‍ വീടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: റാന്നി മോതിരവയലില്‍ വീടിനുള്ളില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍. വേങ്ങത്തടത്തില്‍ ജോബിന്‍ (36) ആണ് മരിച്ചത്. പിതാവിനും സഹോദരനും ഒപ്പം ഇയാള്‍ രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന. മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്നുള്ള കൊലപാതകമെന്നുമാണ് സംശയം. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ പിതാവും സുഹൃത്തായ മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. ജോബിന്റെ സഹോദരന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.