Connect with us

Hi, what are you looking for?

kerala

മോന്‍സ് ജോസഫ് അപമാനിക്കുന്നു; സജി മഞ്ഞക്കടമ്പില്‍

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ കേരളാ കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായും പാര്‍ട്ടിയുമായുള്ള എല്ലാം ബന്ധങ്ങളും അവസാനിപ്പച്ചതായും സജി പറഞ്ഞു.മോന്‍സ് ജോസഫിന്റെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സജി മാദ്ധ്യമങ്ങളോട് പറഞ്ഞു.

2016 ല്‍ പൂഞ്ഞാര്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞിട്ട് തന്നില്ല. ഒരു ബൊമ്മയായി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ പറ്റില്ല. പാര്‍ട്ടി ജില്ലയില്‍ നടത്തുന്ന പരിപാടികളില്‍ ഉദ്ഘാടനാക്കിയില്ലെന്ന് പറഞ്ഞ് മോന്‍സ് പലവട്ടം ദേഷ്യപ്പെട്ടു. ഇതെല്ലാം ഒരുപാട് മാനസിക വിഷമുണ്ടാക്കി. പി ജെ ജോസഫുമായി അഭിപ്രായ ഭിന്നതയില്ല. എന്നാല്‍ മോന്‍സ് ജോസഫ് ഉള്ള പാര്‍ട്ടിയിലും മുന്നണിയിലും ഇനി താന്‍ ഇല്ലെന്നും സജി വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റായ തനിക്ക് ഓഫീസില്‍ കയറുന്നതിനു വരെ നിയന്ത്രണമുണ്ടെന്നും മോന്‍സും കൂട്ടരും തന്നെ അപമാനിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും സജി ആരോപിച്ചു. മോന്‍സ് ജോസഫിന്റെ അപ്രമാദിത്വം മൂലം നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും സജി മഞ്ഞക്കടമ്പില്‍ വികാരാധീനനായി കൂട്ടിച്ചേര്‍ത്തു.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...