ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും കൂടി ഉള്‍പ്പെടുന്നു. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. വൈറലായ മറ്റൊരു വീഡിയോ മ്യാന്‍മറില്‍ നടന്ന സംഭവം എന്നും പൊലീസ് പറഞ്ഞു. രണ്ടു ദിവസങ്ങളില്‍ മാത്രം മ്യാന്‍മറില്‍ നിന്ന് 700 പേര്‍ മണിപ്പൂരിലെത്തി. അതേ സമയം, ഇവര്‍ അതിര്‍ത്തി കടന്നതില്‍ സൈന്യത്തെ അതൃപ്തി അറിയിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍.