Connect with us

Hi, what are you looking for?

kerala

പ്രധാനമന്ത്രി കരുവന്നൂരിലേക്ക്

തൃശൂര്‍:  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ് പ്രചാരണ ആയുധമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂരിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിനാകും മോദിയെത്തുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഐഎമ്മിനെതിരെ നിലപാട് കടുപ്പിച്ചതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്. എന്നാല്‍ തിയതി നിശ്ചയിച്ചിട്ടില്ല.

പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്‍ജന്‍സിനോട് എസ്പിജി റിപ്പോര്‍ട്ട് തേടി. കരുവന്നൂരിനോട് ചേര്‍ന്ന് ഇരിങ്ങാലക്കുടയില്‍ വേദിയൊരുക്കൊനാണ് നീക്കം. തൃശൂര്‍ മണ്ഡലത്തില്‍ ചാവക്കാടും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനും പ്രധാനമന്ത്രിയെത്തിയേക്കും. കുന്നംകുളത്ത് പ്രധാനമന്ത്രി പങ്കെടുത്ത് പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ആലോചന.

വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലമായി ബിജെപി പരിഗണിക്കുന്ന മണ്ഡലമാണ് തൃശൂര്‍. കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പ്രധാന പ്രചാരണ ആയുധമാക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിനാല്‍ തന്നെ പ്രധാനമന്ത്രി തൃശൂരില്‍ എത്തിയേക്കുമെന്ന് മുന്‍പ് തന്നെ സൂചനയുണ്ടായിരുന്നു.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...