പ്രണയ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതിനെ തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് യുവാവ്.

ഇടുക്കി: തൊടുപുഴയില്‍ പ്രണയ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതിനെ തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് യുവാവ്. കോലാനി സ്വദേശി മാത്യു ജോര്‍ജ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പുഴയില്‍ ചാടിയ ഇയാളെ അഗ്‌നിശമന സേനയെത്തിയാണ് രക്ഷിച്ചത്.വിവാഹിതനായ മാത്യുവിന് ഭാര്യയും ഒരു വയസ്സുള്ള കുട്ടിയും ഉണ്ട്.ഇക്കാര്യം മറച്ചുവെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടി അറിയുകയും, ബന്ധത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മാത്യു ജോര്‍ജ് പുഴയില്‍ ചാടിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാത്യുവിനൊപ്പമാണ് നെടുങ്കണ്ടം സ്വദേശിനിയുടെ താമസം. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് ഇരുവരും സ്റ്റേഷനില്‍ ഹാരജായി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയും കുഞ്ഞുമുള്ള വിവരം മാത്യു വെളിപ്പെടുത്തിയത്.ഇതോടെ ബന്ധത്തില്‍ നിന്നും പിന്മാറുകയാണെന്ന് പെണ്‍കുട്ടി അറിയിച്ചു. വീട്ടുകാര്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെ പോലീസ് സ്റ്റേഷന് സമീപമുള്ള പുഴയിലേക്ക് ഇയാള്‍ എടുത്ത് ചാടുകയായിരുന്നു.