കോട്ടയം:പാലാ ഇടനാട്ടില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകന്‍ അശ്വിന്‍ ആണ് മരിച്ചത്. ഇടനാട് NSS ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പതിനാല് വയസ്സായിരുന്നു. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. അബദ്ധത്തില്‍ കുളത്തിലേക്ക് വീണാണ് മരണം സംഭവിച്ചത് എന്നാണ് വിവരം.
