പാലാ :നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലേക്കും തട്ടുകടയിലേക്കും ഇടിച്ചു കയറി എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. പന്തളം സ്വദേശി ഷൈബിന്‍ കെ.മാത്യു ആണ് മരിച്ചത്. പാലാ എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഒപ്പമുണ്ടായിരുന്ന കോട്ടയം കൂരോപ്പട സ്വദേശി ക്രിസ് ഗുരുതരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വെളുപ്പിനെ 12.30ന് ഭരണങ്ങാനം മേരിഗിരി തറപ്പേല്‍ക്കടവ് പാലത്തിനു സമീപമാണ് അപകടം. 2 ബൈക്കുകളിലായി പോയ ഒരു സംഘത്തെ കാണാതായതോടെ തിരിച്ചെത്തി നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത് കാണുന്നത്.
