Connect with us

Hi, what are you looking for?

kerala

പാലായില്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്നുള്ള ഭീഷണിമുഴക്കി യുവതികള്‍

പാലാ അല്‍ഫോന്‍സാ കോളേജിന്റെ നാലാം നിലയുള്ള കെട്ടിടത്തിന്റെ മുകളിലാണ് യുവതികള്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.കോളേജിലെ ജീവനക്കാരിയായിരുന്ന ഇവരുടെ അമ്മയ്ക്ക് ആനുകൂല്യങ്ങള്‍ അധികൃതര്‍ തടഞ്ഞു വച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് യുവതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ നിലയുറപ്പിച്ചത്.തുടര്‍ന്ന് ഇവരെ അനുനയിപ്പിച്ച് കോളേജ് അധികൃതര്‍ താഴെയിറക്കി പോലീസ് സ്റ്റേഷനിലേക്ക്  കൊണ്ടുപോയി.ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു.
ഇല്ലാത്ത സാമ്പത്തിക തിരിമറികളുടെ പേരില്‍ 14 വര്‍ഷം മുമ്പ് കോളേജില്‍ നിന്ന് മാതാവിനെ പിരിച്ചുവിട്ടു എന്നും, എന്നാല്‍ ആനുകൂല്യങ്ങള്‍ എല്ലാം മാനേജ്‌മെന്റ് നിഷേധിച്ചു എന്നുമാണ് ഇവരുടെ ആരോപണം.എന്നാല്‍ അമ്മയുടെ പേരില്‍ ഒരു കേസുപോലും കൊടുക്കുകയോ, അന്വേഷണം നടത്തുകയോ, സസ്‌പെന്‍ഷന്‍ നല്‍കുകയോ ചെയ്യാതെ 10 വര്‍ഷം സര്‍വ്വീസ് ബാക്കി നില്‍ക്കേയാണ് കോളേജ് പിരിച്ചു വിടല്‍ നടത്തിയത്.പലവട്ടം നീതിക്കായി ശ്രമിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് ആത്മഹത്യ ഭീഷണി നടത്തിയതെന്നും യുവതികള്‍ പറഞ്ഞു.

You May Also Like

Local News

എരുമേലി : മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക തകര്‍ന്ന റോഡ് വീട്ടുകാര്‍ സഞ്ചാര യോഗ്യമാക്കി. എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് റോഡാണ് താമസക്കാരനായ പുഷ്പവിലാസം പ്രസാദും – സുഹൃത്തുക്കളും...

kerala

എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീർത്ഥാടകർക്ക് ചായ – കാപ്പി കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് കയ്യോടെ പിടികൂടി. എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം....

Local News

ചായക്ക് കക്കൂസിലെ വെള്ളം : തീര്‍ത്ഥാടനത്തോട് വെറുപ്പുള്ള ഒരാളേയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുത് എരുമേലി: ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടയില്‍ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ചായ – കാപ്പി –...

kerala

എരുമേലി: എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന്...