Connect with us

Hi, what are you looking for?

kerala

പത്മജയ്ക്ക് നിങ്ങളുടെ ഭീഷണിയും പരിഹാസവും ഒന്നും ഒരു ചുക്കും അല്ല

തൃശൂര്‍: കോണ്‍ഗ്രസ് സൈബര്‍കാരുടെ ഭീഷണി മിണ്ടാതിരുന്നില്ലെങ്കില്‍ പത്മജയെ അങ്ങ് തീര്‍ത്തു കളയും എന്നാണെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപിക്ക് വേണ്ടി ഇനിയും ശബ്ദിച്ച് കൊണ്ടിരിക്കും. അഭിമാനമാണ്, ആത്മവിശ്വാസമാണ്, സന്തോഷമാണ്, സംതൃപ്തിയാണ് ബിജെപിയെന്നും പത്മജ കുറിച്ചു.

 

പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഞാന്‍ കോണ്‍ഗ്രസ് വിട്ടു പോയപ്പോള്‍ കോണ്‍ഗ്രസിന്റെ ഒരു നേതാവിനെയും വ്യക്തിഹത്യ ചെയ്യാനോ, ആരെ പറ്റിയും സംസ്‌കാര ശൂന്യമായി സംസാരിക്കാനോ തയ്യാറായിട്ടില്ല… എന്നിട്ടും എത്രയോ നികൃഷ്ടമായാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് മുതല്‍ സൈബര്‍ അണികള്‍ വരെ സ്ത്രീയായ എന്നെ അധിക്ഷേപിച്ചത്… ഇപ്പോള്‍ ഇക്കൂട്ടരുടെ തിട്ടൂരം പത്മജ ഇനിയും മിണ്ടാന്‍ പാടില്ല എന്നാണ്… മിണ്ടിപ്പോയാല്‍ പത്മജയെ തീര്‍ത്തു തരും എന്നാണ്… ആ ഭീഷണി ഒന്നും എന്റെ അടുത്തു വേണ്ട…. കാരണം ഭാരതീയ ജനത പാര്‍ട്ടിയില്‍ വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ധീരതയോടെയും ആണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്… ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ സ്‌നേഹം, ആത്മാര്‍ത്ഥത ഒക്കെ ഇപ്പോഴാണ് ഞാന്‍ അറിയുന്നത്… ആഖജ എന്ന പാര്‍ട്ടി എന്റെ ജീവനാണ്., അഭിമാനമാണ്.. ആ പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ ധീരമായി ശബ്ദിച്ചു കൊണ്ടേയിരിക്കും… ഞാന്‍ രാഷ്ട്രീയ പോസ്റ്റുകള്‍ ഇടുമ്പോള്‍ കമന്റ്‌റ് ബോക്‌സ് പൂട്ടാറില്ല… കാരണം എതിര്‍ ഭീഷണി കമന്റുകളെയും, പരിഹാസങ്ങളെയും ഒന്നും ഞാന്‍ ഭയപ്പെടുന്നേയില്ല… പക്ഷെ കോണ്‍ഗ്രസ് സൈബര്‍കാരുടെ ഭീഷണി മിണ്ടാതിരുന്നില്ലെങ്കില്‍ പത്മജയെ അങ്ങ് തീര്‍ത്തു കളയും എന്നാണ്… കുറെ എണ്ണത്തിന്റെ എന്നെ എടി, പോടീ വിളികള്‍… ഇക്കൂട്ടരുടെ ധാരണ ഈ കമന്റുകള്‍ കണ്ടു പത്മജ അങ്ങ് പേടിച്ച് പോയി, ചമ്മിപ്പോയി എന്നാണ്..ഏയ് അങ്ങനെയൊന്നുമില്ല, പത്മജയ്ക്ക് നിങ്ങളുടെ ഭീഷണിയും പരിഹാസവും ഒന്നും ഒരു ചുക്കും അല്ല.. ഞാന്‍ ഇന്ന് കൂടുതല്‍ അഭിമാനം ഉള്ളവളാണ്, ധൈര്യമുള്ളവളാണ്,സംതൃപ്തിയുള്ളവളാണ്, സന്തോഷം ഉള്ളവളാണ്… കാരണം ഞാന്‍ ഇന്ന് മോദിജിയുടെ പാര്‍ട്ടിയിലാണ്…
നരേന്ദ്ര മോദിയുടെ ഗവണ്‍മെന്റ് നമ്മുടെ രാജ്യത്ത് വികസന കുതിപ്പാണ് ഉണ്ടാക്കിയത്.. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഇന്ന് കൂടുതല്‍ തിളക്കത്തോടെ നില കൊള്ളുന്നു… പാവപ്പെട്ട ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍, വായ്പ പദ്ധതികള്‍, സ്ത്രീ സംരക്ഷണ പദ്ധതികള്‍, രാജ്യ സുരക്ഷ, അടിസ്ഥാന മേഖലകളിലെ സംരക്ഷണ പദ്ധതികള്‍, ശാസ്ത്രസാങ്കേതിക രംഗത്തുള്ള മുന്നേറ്റം…. മോദി ഗവണ്‍മെന്റ് ഒരു വിസ്മയമായി മാറുന്നു.. വീണ്ടും പറയുന്നു പത്മജ തന്റെ പാര്‍ട്ടിക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കും.. അഭിമാനമാണ്, ആത്മവിശ്വാസമാണ്, സന്തോഷമാണ്, സംതൃപ്തിയാണ് എനിക്ക് ബിജെപി. ഈ പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ഞാന്‍ അത്രമേല്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. പത്മജ കുറിച്ചു.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...