Connect with us

Hi, what are you looking for?

Entertainment

ധനുഷ് – ഐശ്വര്യ ദമ്പതികള്‍ വിവാഹമോചന ഹര്‍ജി നല്‍കി

ചെന്നൈ: നടന്‍ ധനുഷ് – സംവിധായിക ഐശ്വര്യ രജനീകാന്ത് ദമ്പതികള്‍ വിവാഹമോചന ഹര്‍ജി നല്‍കി. 2022 മുതല്‍ വേര്‍പിരിഞ്ഞു കഴിയുന്ന ഇരുവരും ചെന്നൈ കുടുംബ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പരസ്പര സമ്മതത്തോടെയുള്ള അപേക്ഷയാണ് നല്‍കിയത്. ഇവരുടെ കേസ് ഉടനെ പരിഗണിക്കും. 2022 ജനുവരി 17നാണ് ഇവര്‍ വേര്‍പിരിയല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് എക്‌സില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെയും തീരുമാനത്തെയും മാനിക്കണമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

2004ലാണ് ധനുഷും ഐശ്യര്യയും വിവാഹിതരായത്. യാത്ര,ലിം?ഗ എന്ന് പേരുള്ള രണ്ടുമക്കളാണ് ദമ്പതികള്‍ക്കുള്ളത്. വേര്‍പിരിയലിന് ശേഷം ഇരുവരും അവരവരുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പിതാവ് രജനീകാന്തിനെ നായകനാക്കി ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം തിയേറ്റിലെത്തിയിരുന്നു.

ബോക്‌സോഫീസില്‍ ചിത്രത്തിന് വലിയ ചലനമുണ്ടാക്കാനായിരുന്നില്ല. ക്യാപ്റ്റന്‍ മില്ലറിന് ശേഷം ധനുഷ് നായകനാവുന്ന രായന്‍ റിലീസിന് തയാറെടുക്കുകയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത പുറത്തുവിട്ടത്.

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...