Connect with us

Hi, what are you looking for?

Business

ഡിഎച്ച്എഫ്എല്‍ തട്ടിപ്പ്; കമ്പനി മുന്‍ ഡയറക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡിഎച്ച്എഫ്എല്‍ 34,000 കോടി രൂപയുടെ തട്ടിപ്പില്‍ മുന്‍ ഡയറക്ടര്‍ ധീരജ് വധവാനെ സിബിഐ അറസ്റ്റ് ചെയ്തു. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് 34,000 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായിരുന്നു ഇത്. 2022 ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുംബൈയില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ധീരജിനെ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ അറിയിച്ചു. ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ യെസ് ബാങ്ക് അഴിമതിയിലും വധാവനെ അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ദെവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍). 2022 ല്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. എസ്ബിഐയില്‍ നിന്ന് മാത്രം 9898 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ധീരജിന്റെയും – സഹോദരന്‍ കപില്‍ വധവാന്റെയും ബാങ്ക് അക്കൗണ്ടുകളും ഓഹരികളും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളും കണ്ടുകെട്ടാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സെബി തീരുമാനിച്ചിരുന്നു.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...