Connect with us

Hi, what are you looking for?

News

ട്വന്റി 20 അഫ്ഗാന് അട്ടിമറി ജയം

കിംഗ്സ്ടൗണ്‍: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിനെ തോല്‍പിച്ച ശേഷം അഫ്ഗാന്‍ നേടുന്ന ത്രസിപ്പിക്കുന്ന വിജയമാണിത്. 149 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയെ അഫ്ഗാന്‍ ബൗളര്‍മാര്‍ 127 റണ്‍സിന് പിടിച്ചുകെട്ടി. 21 റണ്‍സിനാണ് അഫ്ഗാന്റെ വിജയം. അഫ്ഗാന് വേണ്ടി ഓള്‍റൗണ്ടര്‍ ഗുല്‍ബാദിന്‍ നയീബ് നാല് വിക്കറ്റുകളും, നവീന്‍ ഉല്‍ ഹഖ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

20 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഗുല്‍ബാദിന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. തിങ്കളാഴ്ച ഇന്ത്യയുമായുളള അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയ പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ഇന്ത്യയുമായുളള ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 47 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇനി സൂപ്പര്‍ എട്ടില്‍ ചൊവ്വാഴ്ച ബംഗ്ലാദേശുമായിട്ടാണ് അഫ്ഗാന് മത്സരമുളളത്.മാക്സ് വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഓസീസിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

41 പന്തില്‍ നിന്ന് മാക്സ് വെല്‍ 59 റണ്‍സെടുത്തു. നാല് ഫോറുകളും മൂന്ന് സിക്സറുകളും പറത്തിയ മാക്സ് വെല്‍ ഓസീസിന് വിജയപ്രതീക്ഷ പകര്‍ന്നെങ്കിലും സപ്പോര്‍ട്ടിന് ആരും എത്തിയില്ല. മാര്‍ക്കസ് സ്റ്റോയിനിസ് 11 റണ്‍സ് കൂടി നേടിയതൊഴിച്ചാല്‍ മധ്യനിരയും വാലറ്റവുമൊക്കെ ചീട്ടുകൊട്ടാരം പോലെ ഒറ്റഅക്കത്തിന് തകര്‍ന്നടിഞ്ഞു. ഒടുവില്‍ 19.2 ഓവറില്‍ 127 റണ്‍സിന് ഓസീസിന്റെ മറുപടി അവസാനിച്ചു.2023 ഏകദിന ലോകകപ്പില്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനെ തോല്‍പിച്ചാണ് ഓസ്ട്രേലിയ സെമിയില്‍ കടന്നത്.

അഫ്ഗാന്‍ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ പരാജയത്തിന്റെ വക്കിലായിരുന്നു. പക്ഷെ മാക്സ് വെല്ലിന്റെ ഇരട്ട സെഞ്ചുറിയാണ് (128 പന്തില്‍ 201 റണ്‍സ് ) അന്ന് ഓസീസിനെ രക്ഷിച്ചത്. ആ തോല്‍വിക്ക് അഫ്ഗാന്റെ മധുര പ്രതികാരം കൂടിയാണ് ഇന്നത്തെ വിജയം.                                                                                                                                                     

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...