ചേനപ്പാടിയില്‍ ഭയങ്കര ശബ്ദം: പരിഭ്രാന്തനായി നാട്ടുകാര്‍

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് വാര്‍ഡായ ചേനപ്പാടിയില്‍ ഭയങ്കര ശബ്ദം. പരിഭ്രാന്തനായി നാട്ടുകാര്‍. ഇന്ന് സന്ധ്യക്കും – രാത്രിയിലുമാണ് ശബ്ദം ഉണ്ടായത് . മണിമല ആറിന്റെ തീരത്ത് താമസിക്കുന്ന കോളനി നിവാസിയുടെ കിണറ്റിലെ വെള്ളം ഓളം തട്ടുകയും , മറ്റൊരു വീടിന്റെ മുകളില്‍ ഭയങ്കര ശബ്ദം അനുഭവപ്പെട്ടതായും തുളസി പറഞ്ഞു. ഇന്നലെ വെളുപ്പിനെയും ഇത്തരത്തില്‍ ശബ്ദം ഉണ്ടായതായും അംഗം പറഞ്ഞു. ഒരുഭാഗത്ത് ഭൂമിക്ക് അടിയിലും, മറുവശത്ത് ഭൂമിക്ക് മുകളിലുമായാണ് ശബ്ദം ഉണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.
ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും മെമ്പര്‍ പറഞ്ഞു.